Y-Prime, LLC
സ്വകാര്യത നയം
ഉദ്ദേശ്യം
വ്യക്തിഗത ഡാറ്റയുടെ ശേഖരണത്തിന്റെയും ഉപയോഗത്തിന്റെയും കാര്യത്തിൽ Y-Prime, LLC (YPrime) സുതാര്യത ഉറപ്പുവരുത്തുന്നു. ഈ അറിയിപ്പ് സ്വകാര്യത, ഡാറ്റ സംരക്ഷണം, വ്യക്തിഗത അവകാശങ്ങൾ, വ്യക്തിഗത ഡാറ്റയുമായി ബന്ധപ്പെട്ട ബാധ്യതകൾ എന്നിവയ്ക്കുള്ള YPrime-ന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നു.
കക്ഷികൾ, ക്ലിനിക്കൽ ട്രയൽ പങ്കാളികൾ, വെണ്ടർമാർ, ജോലി അപേക്ഷകർ, ജീവനക്കാർ, കരാറുകാർ, മുൻ ജീവനക്കാർ, YPrime-ന്റെ വെബ്‌സൈറ്റ് (കുക്കികളും ഇന്റർനെറ്റ് ടാഗുകളും പോലുള്ളവ) സന്ദർശകർ എന്നിവരുടെ എല്ലാ വ്യക്തിഗത ഡാറ്റയ്ക്കും ഈ അറിയിപ്പ് ബാധകമാണ്, ഇത് YPrime-ന് നൽകിയതോ ശേഖരിച്ചതോ കൈകാര്യം ചെയ്യുന്നതോ ആയ വ്യക്തിഗത വിവരങ്ങളുമായി ബന്ധപ്പെട്ടതാണ്.
നിങ്ങളുടെ കാലിഫോർണിയ സ്വകാര്യതാ അവകാശങ്ങൾ
കാലിഫോർണിയയിലെ “ഷൈൻ ദി ലൈറ്റ്” നിയമത്തിന് അനുസരിച്ച്, വ്യക്തിപരമോ കുടുംബപരമോ ഗാർഹികമോ ആയ ആവശ്യങ്ങൾക്കായി ഉൽപ്പന്നങ്ങളോ സേവനങ്ങളോ നേടുന്നതുമായി ബന്ധപ്പെട്ട് വ്യക്തിപരമായി തിരിച്ചറിയാൻ കഴിയുന്ന ചില വിവരങ്ങൾ നൽകുന്ന കാലിഫോർണിയ നിവാസികൾക്ക് (ഒരു കലണ്ടർ വർഷത്തിൽ ഒരിക്കൽ) മറ്റ് ബിസിനസ്സുകളുമായി അവരുടെ വിപണന ആവശ്യങ്ങൾക്കായി ഞങ്ങൾ എന്ത് ഉപഭോക്തൃ വിവരങ്ങൾ പങ്കിട്ടു എന്നതും (എന്തെങ്കിലും പങ്കിട്ടെങ്കില്‍) ഈ വിവരങ്ങൾ ലഭിക്കുന്നതിന് അപേക്ഷിക്കാനും നേടാനും അവകാശമുണ്ട്. ബാധകമാണെങ്കിൽ, ഈ വിവരങ്ങളിൽ ഉപഭോക്തൃ വിവരങ്ങളുടെ വിഭാഗങ്ങളും തൊട്ടുമുൻപുള്ള കലണ്ടർ വർഷത്തേക്ക് ഞങ്ങൾ ഉപഭോക്തൃവിവരങ്ങൾ പങ്കിട്ട ബിസിനസ്സുകളുടെ പേരും വിലാസങ്ങളും ഉൾപ്പെടും (ഉദാ, 2021-ൽ നടത്തിയ അഭ്യർത്ഥനകൾക്ക് 2020 -ലെ പങ്കിടൽ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും, ഏതെങ്കിലും ഉണ്ടെങ്കിൽ).
ഈ വിവരം ലഭിക്കുന്നതിന്, നിങ്ങളുടെ സന്ദേശത്തിന്റെ സബ്ജക്റ്റ് ലൈനിലും ബോഡിയിലും ”കാലിഫോർണിയ സ്വകാര്യവിവരങ്ങൾക്കുള്ള അഭ്യർത്ഥന” എന്നു ചേർത്ത് privacy@yprime.com എന്നതിലേക്ക് ഒരു ഇമെയിൽ സന്ദേശം അയയ്‌ക്കുക. മറുപടിയിൽ ഞങ്ങൾ നിങ്ങളുടെ ഇമെയിൽ വിലാസത്തിൽ ആവശ്യപ്പെട്ട വിവരങ്ങൾ നൽകുന്നതാണ്.
എല്ലാവിധ വിവര പങ്കിടലും ”ഷൈൻ ദി ലൈറ്റ്” ആവശ്യത്തിൽ ഉൾപ്പെടുന്നതല്ല എന്നതും നിയമത്തിന്റെ നിർദ്ദിഷ്ട ആവശ്യകതകൾക്ക് കീഴിൽ വരുന്ന വിവരം മാത്രമേ ഞങ്ങളുടെ പ്രതികരണത്തിൽ ഉൾപ്പെടുത്തൂ എന്നതും ദയവായി ശ്രദ്ധിക്കുക.
YPrime വ്യക്തിഗത സ്വകാര്യതയെ മാനിക്കുകയും ഉപഭോക്താക്കൾ, ജീവനക്കാർ, ക്ലിനിക്കൽ ട്രയൽ പങ്കാളികൾ, ഉപഭോക്താക്കൾ, ബിസിനസ്സ് പങ്കാളികൾ എന്നിവരുടെയും മറ്റുള്ളവരുടെയും വിശ്വാസത്തെ വിലമതിക്കുകയും ചെയ്യുന്നു. YPrime ബിസിനസ് ചെയ്യുന്ന രാജ്യങ്ങളിലെ നിയമങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിൽ വ്യക്തിഗത ഡാറ്റശേഖരിക്കാനും ഉപയോഗിക്കാനും വെളിപ്പെടുത്താനും ശ്രമിക്കുന്നു, അതോടൊപ്പം ബിസിനസ്സ് സമ്പ്രദായങ്ങളിൽ ഉയർന്ന ധാർമ്മിക നിലവാരം ഉയർത്തിപ്പിടിക്കുന്ന പാരമ്പര്യം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.
ഈ അറിയിപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങൾ അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾക്കായുള്ള അഭ്യർത്ഥനകൾ അയയ്‌ക്കേണ്ട വിലാസമാണ് privacy@yprime.com. YPrime, GDPR-ന് അനുസൃതമാണ്.
ഈ അറിയിപ്പ് ഇടയ്ക്കിടെ നവീകരിക്കപ്പെട്ടേക്കാം. ഉള്ളടക്ക നവീകരണങ്ങൾ നടത്തുമ്പോൾ, അവസാന തിരുത്തലിന്റെ തീയതി പേജിന്റെ അവസാനത്തിൽ നൽകുന്നതാണ്.
നിർവചനങ്ങൾ
“ഡാറ്റ കൺട്രോളർ” എന്നത് സ്വാഭാവികമോ നിയമപരമോ ആയ ഒരു വ്യക്തിയോ, പൊതു അധികാരമോ, ഏജൻസിയോ മറ്റ് ബോഡിയോ ആണ്, അത് ഒറ്റയ്‌ക്കോ കൂട്ടായോ വ്യക്തിഗത ഡാറ്റയുടെ പ്രോസസ്സിംഗിന്റെ ഉദ്ദേശ്യങ്ങളും മാർഗങ്ങളും നിർണ്ണയിക്കുന്നു.
”ഡാറ്റ സബ്ജെക്റ്റ്” എന്നത് തിരിച്ചറിഞ്ഞതോ തിരിച്ചറിയാവുന്നതോ ആയ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയാണ്.
”GDPR” എന്നത് യൂറോപ്യൻ യൂണിയന്റെ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷനാണ്.
”വ്യക്തിഗത ഡാറ്റ” എന്നത് ആ വിവരങ്ങളിൽ നിന്ന് തിരിച്ചറിയാൻ കഴിയുന്ന ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുമായിബന്ധപ്പെട്ട ഏത് വിവരവും ആണ്. GDPR-ന് കീഴിൽ ഈ ഡാറ്റയെ ”വ്യക്തിപരമായി തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങൾ” എന്ന് വിളിക്കുന്നു.
”പ്രോസസ്സിംഗ്” എന്നത് ശേഖരണം, സംഭരിക്കൽ, ഭേദഗതികൾ, വെളിപ്പെടുത്തൽ അല്ലെങ്കിൽ നശിപ്പിക്കൽ എന്നിവയുൾപ്പെടെ ഡാറ്റയുടെ ഏതൊരു ഉപയോഗവും ആണ്.
”ഡാറ്റ പ്രോസസ്സർ” എന്നത് സ്വാഭാവികമോ നിയമപരമോ ആയ വ്യക്തിയോ, പൊതു അധികാരമോ, ഏജൻസിയോ അല്ലെങ്കിൽ ഡാറ്റാ കൺട്രോളറുടെ പേരിൽ വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യുന്ന മറ്റേതെങ്കിലും സ്ഥാപനമോ ആണ്.
“വ്യക്തിഗത ഡാറ്റയുടെ പ്രത്യേക വിഭാഗങ്ങൾ” എന്നത് ഒരു വ്യക്തിയുടെ വംശീയമോ ദേശീയമോ ആയ ഉല്പത്തി, ക്രിമിനൽ റെക്കോർഡ് ഡാറ്റ, രാഷ്ട്രീയ അഭിപ്രായങ്ങൾ, മതപരമോ ദാർശനികമോ ആയ വിശ്വാസങ്ങൾ, ട്രേഡ് യൂണിയൻ അംഗത്വം, ആരോഗ്യം, ലൈംഗിക ജീവിതം അല്ലെങ്കിൽ ലൈംഗിക ആഭിമുഖ്യം, ബയോമെട്രിക് ഡാറ്റ എന്നിവയെ കുറിച്ചുള്ള വിവരങ്ങളാണ്, ഇത്തരത്തിലുള്ള ഡാറ്റ വ്യക്തിഗത ഡാറ്റയുടെ ഒരു ഉപവിഭാഗമായി കണക്കാക്കപ്പെടുന്നു.
”ക്രിമിനൽ റെക്കോർഡ്സ് ഡാറ്റ” എന്നാൽ ഒരു വ്യക്തിയുടെ ക്രിമിനൽ കുറ്റങ്ങളും കുറ്റക്കാരനെന്നു വിധിക്കപ്പെട്ടതും സംബന്ധിച്ച വിവരങ്ങളും ക്രിമിനൽ ആരോപണങ്ങളും നടപടികളുമായി ബന്ധപ്പെട്ട വിവരങ്ങളും ഉൾക്കൊള്ളുന്ന രേഖകൾ ആണ്.
ഡാറ്റാ പരിരക്ഷണ തത്വങ്ങൾ
ഇനിപ്പറയുന്ന ഡാറ്റ പരിരക്ഷണ തത്വങ്ങൾക്കനുസൃതമായി YPrime വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യുന്നു:
- വ്യക്തിഗത ഡാറ്റ ന്യായമായും നിയമപരമായും സുതാര്യമായും പ്രോസസ്സ് ചെയ്യുന്നു.
- നിർദ്ദിഷ്ടവും വ്യക്തവും നിയമാനുസൃതവുമായ ആവശ്യങ്ങൾക്കായി മാത്രം വ്യക്തിഗത ഡാറ്റ ശേഖരിക്കുന്നു.
- മതിയായതും പ്രസക്തവും ആയ രീതിയിൽ പ്രോസസ്സിംഗിനായി ആവശ്യമുള്ളത്ര അളവിൽ മാത്രമാണ് വ്യക്തിഗതഡാറ്റ പ്രോസസ്സ് ചെയ്യുന്നത്.
- കൃത്യമായ വ്യക്തിഗത ഡാറ്റ സൂക്ഷിക്കുകയും കൃത്യമല്ലാത്ത വ്യക്തിഗത ഡാറ്റ കാലതാമസം കൂടാതെ തിരുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ന്യായമായ എല്ലാ നടപടികളും സ്വീകരിക്കുന്നു.
- പ്രോസസ്സിംഗിന് ആവശ്യമായ കാലയളവിൽ മാത്രം വ്യക്തിഗത ഡാറ്റ സൂക്ഷിക്കുന്നു.
- വ്യക്തിഗത ഡാറ്റ സുരക്ഷിതമാണെന്നും അനധികൃതമായതോ നിയമവിരുദ്ധമായതോ ആയ പ്രോസസ്സിംഗ്, ആകസ്മികമായ നഷ്ടം, നാശം അല്ലെങ്കിൽ കേടുപാടുകൾ എന്നിവ ഉണ്ടായിട്ടില്ലെന്നും ഉറപ്പാക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കുന്നു.
വ്യക്തിഗത ഡാറ്റയുടെ ശേഖരണം, പ്രോസസ്സ് ചെയ്യൽ, വിനിയോഗം തുടങ്ങിയ മേഖലകളിലെല്ലാം മുകളിൽ പറഞ്ഞതത്ത്വങ്ങൾ പാലിക്കുന്നുണ്ടെന്ന് YPrime ഉറപ്പു വരുത്തുന്നു.
- വ്യക്തിഗത ഡാറ്റ ന്യായമായും നിയമപരമായും സുതാര്യമായും മാത്രം പ്രോസസ്സ് ചെയ്യുന്നു.
- നിർദ്ദിഷ്ടവും വ്യക്തവും നിയമാനുസൃതവുമായ ആവശ്യങ്ങൾക്കായി മാത്രം വ്യക്തിഗത ഡാറ്റ ശേഖരിക്കുന്നു.
- പ്രോസസ്സിംഗിന്റെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം, മതിയായതും പ്രസക്തവും ആയ അളവിൽ ആണ് വ്യക്തിഗത ഡാറ്റശേഖരിക്കുന്നത്.
- കൃത്യമായ വ്യക്തിഗത ഡാറ്റ സൂക്ഷിക്കുകയും കൃത്യമല്ലാത്ത വ്യക്തിഗത ഡാറ്റ കാലതാമസം കൂടാതെ തിരുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ന്യായമായ എല്ലാ നടപടികളും സ്വീകരിക്കുന്നു.
- പ്രോസസ്സിംഗിന് ആവശ്യമായ കാലയളവിലേക്ക് മാത്രം വ്യക്തിഗത ഡാറ്റ സൂക്ഷിക്കുന്നു.
- വ്യക്തിഗത ഡാറ്റ സുരക്ഷിതമാണെന്നും അനധികൃതമായതോ നിയമവിരുദ്ധമായതോ ആയ പ്രോസസ്സിംഗ്, ആകസ്മികമായ നഷ്ടം, നാശം അല്ലെങ്കിൽ കേടുപാടുകൾ എന്നിവയിൽ നിന്ന് പരിരക്ഷിച്ചിട്ടുണ്ടെന്നും ഉറപ്പാക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കുന്നു.
- വ്യക്തിഗത ഡാറ്റ എങ്ങനെ സ്വന്തമാക്കുന്നു, പ്രോസസ്സ് ചെയ്യുന്നു, വിനിയോഗിക്കുന്നു, തുടങ്ങിയ കാര്യങ്ങളിൽ മുകളിൽ പറഞ്ഞ തത്വങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.
ഡാറ്റ കൺട്രോളറായി പ്രവർത്തിക്കുമ്പോൾ, വ്യക്തികളുടെ സ്വകാര്യ ഡാറ്റ പ്രോസസ്സ് ചെയ്യുന്നത് എന്തിനാണെന്നും, അത്തരം ഡാറ്റ എങ്ങനെ ഉപയോഗിക്കുന്നുവെന്നും, അതിന്റെ സ്വകാര്യതാ അറിയിപ്പുകളിൽ പറഞ്ഞിരിക്കുന്ന ഇത് പ്രോസസ്സ് ചെയ്യുന്നതിനുള്ള നിയമപരമായ ന്യായീകരണത്തെക്കുറിച്ചും, പ്രസ്‌താവിച്ചതിന് പുറത്തുള്ള മറ്റ് കാരണങ്ങളാൽ വ്യക്തികളുടെ വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യരുതാനാവാത്ത കാര്യങ്ങളും YPrime വ്യക്തികളെ അറിയിക്കുന്നു. ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിനുള്ള അടിസ്ഥാനമായി YPrime അതിന്റെ നിയമാനുസൃത താൽപ്പര്യങ്ങളെ ആശ്രയിക്കുന്നിടത്ത്, വ്യക്തികളുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ആ താൽപ്പര്യങ്ങൾ മറികടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കൃത്യമായ വിലയിരുത്തൽ നടത്തുന്നു. ഒരു വ്യക്തി അവന്റെ/അവളുടെവിവരങ്ങൾ മാറിയിട്ടുണ്ടെന്നോ കൃത്യമല്ലെന്നോ അറിയിക്കുകയാണെങ്കിൽ YPrime വ്യക്തിഗത ഡാറ്റ ഉടനടി അപ്ഡേറ്റ് ചെയ്യും.
ഒരു ഡാറ്റാ പ്രോസസർ അല്ലെങ്കിൽ സബ്-പ്രോസസർ ആയി പ്രവർത്തിക്കുമ്പോൾ, ബാധകമായ നിയമങ്ങൾ, നടപടിക്രമങ്ങൾ, നിയന്ത്രണങ്ങൾ, തുടങ്ങിയവ കൂടാതെ ഡാറ്റാ കൺട്രോളർ പ്രത്യേകമായി നിർദ്ദേശിച്ച പ്രകാരം മാത്രമേ YPrime വ്യക്തിഗതഡാറ്റ പ്രോസസ്സ് ചെയ്യുകയുള്ളൂ.
ജീവനക്കാരുടെയും കരാറുകാരുടെയും ബന്ധങ്ങളിൽ ശേഖരിക്കുന്ന വ്യക്തിഗത ഡാറ്റ വ്യക്തിയുടെ പേഴ്സണൽ ഫയലിലും ഹാർഡ് കോപ്പിയിലോ ഇലക്ട്രോണിക് ഫോർമാറ്റിലോ YPrime HR സിസ്റ്റങ്ങളിലോ സൂക്ഷിക്കുന്നു. അത്തരം HR-മായിബന്ധപ്പെട്ട വ്യക്തിഗത ഡാറ്റ കൈവശം വച്ചിരിക്കുന്ന കാലയളവുകൾ വ്യക്തികൾക്ക് YPrime നൽകിയ സ്വകാര്യതാ അറിയിപ്പുകളിൽ അടങ്ങിയിരിക്കുന്നു.
YPrime-ന് ഉൽപ്പന്നങ്ങളോ സേവനങ്ങളോ നൽകുമ്പോൾ YPrime പ്രവർത്തനങ്ങൾക്കും മെയിന്റനൻസ് കോൺട്രാക്ടർമാർക്കും ചിലപ്പോൾ വ്യക്തിഗത ഡാറ്റയിലേക്ക് പരിമിതമായ ആക്‌സസ് ഉണ്ടായിരിക്കും. ഈ കരാറുകാരുടെ വ്യക്തിഗത ഡാറ്റയിലേക്കുള്ള ആക്‌സസ്സ് YPrime-നായി കരാറുകാരന് അതിന്റെ പരിമിതമായ പ്രവർത്തനം നിർവഹിക്കുന്നതിന് ന്യായമായും ആവശ്യമുള്ളവയിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. YPrime-ന് അതിന്റെ പ്രവർത്തന, അറ്റകുറ്റപ്പണി കരാറുകാരെ ആവശ്യമായിരിക്കുന്നത്: 1) ഈ അറിയിപ്പിന് അനുസൃതമായ ഏതെങ്കിലുംവ്യക്തിഗത ഡാറ്റയുടെ സ്വകാര്യത സംരക്ഷിക്കുക, മാത്രമല്ല (2) നിയമം അനുസരിച്ച് YPrime-നു വേണ്ട ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്നതിന് ആവശ്യമായ ആവശ്യങ്ങൾക്കല്ലാതെ വ്യക്തിഗത ഡാറ്റ ഉപയോഗിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്യരുത്.
GDPR-ന്റെ മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി YPrime അതിന്റെ വ്യക്തിഗത ഡാറ്റ പ്രോസസ്സിംഗ് പ്രവർത്തനങ്ങളുടെ ഒരു റെക്കോർഡ് സൂക്ഷിക്കുന്നു.
ഞങ്ങൾ എന്ത് ഡാറ്റയാണ് ശേഖരിക്കുന്നത്, എങ്ങനെയാണത് ഉപയോഗിക്കുന്നത്
YPrime ടെക്നോളജീസ് ശേഖരിക്കുന്ന ഡാറ്റ GDPR നിർവചിച്ചിരിക്കുന്നതനുസരിച്ച് പ്രത്യേക വിഭാഗമായി കണക്കാക്കപ്പെടുന്നു. ക്ലിനിക്കൽ ട്രയൽ രൂപകൽപ്പനയെ അടിസ്ഥാനമാക്കി, പിടിച്ചെടുത്ത ഡാറ്റയിൽ ഇവ ഉൾപ്പെടാം:
- രോഗിയുടെ ജനസംഖ്യാപരമായ ഡാറ്റ,
- ട്രയലില്‍ പങ്കെടുക്കുന്ന വ്യക്തിയുടെ (മാനസിക) ആരോഗ്യ അവസ്ഥ,
- ബയോമെട്രിക് ഡാറ്റ
- ജനിതക ഡാറ്റ
YPrime ടെക്നോളജീസ് ശേഖരിക്കുന്ന ഡാറ്റ ഒരു ക്ലിനിക്കൽ ട്രയലിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടതാണ്, കൂടാതെ വിവരങ്ങൾ ബോധ്യപ്പെട്ടുള്ള സമ്മത പത്രം ഉൾക്കൊള്ളുന്ന ഒരു ട്രയൽ സബ്ജെക്റ്റിനെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കുന്നതും ഉൾപ്പെടുന്നു.
വ്യക്തിപരമായ അവകാശങ്ങൾ
ഒരു ഡാറ്റ സബ്ജെക്റ്റ് എന്ന നിലയിൽ, വ്യക്തികൾക്ക് അവരുടെ വ്യക്തിഗത ഡാറ്റയുമായി ബന്ധപ്പെട്ട് നിരവധി അവകാശങ്ങളുണ്ട്.
സബ്ജക്റ്റ് ആക്സസ് അപേക്ഷകൾ
തങ്ങളെക്കുറിച്ചുള്ള ഏതൊക്കെ വ്യക്തിഗത ഡാറ്റയാണ് YPrime നിയന്ത്രിക്കുന്നതും പ്രോസസ്സ് ചെയ്യുന്നതും എന്ന് അറിയാനും YPrime ശേഖരിച്ച ആവശ്യങ്ങൾക്ക് അത്തരം വ്യക്തിഗത ഡാറ്റ അനിവാര്യവും പ്രസക്തവുമാണെന്ന് ഉറപ്പാക്കാനും വ്യക്തികൾക്ക് അവകാശമുണ്ട്.
ഒരു വ്യക്തി ന്യായമായ അഭ്യർത്ഥന നടത്തുകയാണെങ്കിൽ, YPrime അവനോട്/അവളോട് പറയും:
- അവന്റെ/അവളുടെ ഡാറ്റ പ്രോസസ്സ് ചെയ്‌തിട്ടുണ്ടോ ഇല്ലയോ, ഉണ്ടെങ്കിൽ എന്തുകൊണ്ട്, ബന്ധപ്പെട്ട വ്യക്തിഗതഡാറ്റയുടെ വിഭാഗങ്ങൾ വ്യക്തിയിൽ നിന്ന് ശേഖരിക്കുന്നില്ലെങ്കിൽ ആ ഡാറ്റയുടെ ഉറവിടം;
- യൂറോപ്യൻ ഇക്കണോമിക് ഏരിയ (EEA) യ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന സ്വീകർത്താക്കൾക്ക് ഉൾപ്പെടെ ആർക്കാണ് അവന്റെ/അവളുടെ ഡാറ്റ വെളിപ്പെടുത്തുന്നത് അല്ലെങ്കിൽ വെളിപ്പെടുത്താൻ കഴിയുക എന്നും അത്തരം കൈമാറ്റങ്ങൾക്കായി എന്തെല്ലാം സുരക്ഷാ നടപടികളുണ്ടെന്നും;
- അവന്റെ/അവളുടെ വ്യക്തിഗത ഡാറ്റ എത്ര കാലത്തേക്ക് സംഭരിച്ചിരിക്കുന്നു (അല്ലെങ്കിൽ ആ കാലയളവ് എങ്ങനെ തീരുമാനിക്കപ്പെടുന്നു);
- ഡാറ്റ തിരുത്തുന്നതിനോ മായ്‌ക്കുന്നതിനോ അല്ലെങ്കിൽ പ്രോസസ്സിംഗിനെ നിയന്ത്രിക്കുന്നതിനോ എതിർക്കുന്നതിനോ ഉള്ള അവന്റെ/അവളുടെ അവകാശങ്ങൾ;
- അവന്റെ/അവളുടെ ഡാറ്റാ പരിരക്ഷണ അവകാശങ്ങൾ പാലിക്കുന്നതിൽ YPrime പരാജയപ്പെട്ടുവെന്ന് അയാൾ/അവര്‍ കരുതുന്നുവെങ്കിൽ, ബന്ധപ്പെട്ട ഡാറ്റാ സ്വകാര്യതാ മേൽനോട്ട അതോറിറ്റിക്ക് പരാതിപ്പെടാനുള്ള അവന്റെ/അവളുടെ അവകാശം; ഒപ്പം
- YPrime സ്വയമേവയുള്ള തീരുമാനങ്ങൾ എടുക്കുന്നുണ്ടോ ഇല്ലയോ എന്നതും അത്തരം തീരുമാനങ്ങൾ എടുക്കുന്നതിലെ യുക്തിയും.
പ്രോസസ്സിംഗ് സമയത്ത് ശേഖരിച്ച വ്യക്തിഗത ഡാറ്റയുടെ ഒരു പകർപ്പും YPrime വ്യക്തിക്ക് നൽകും. വ്യക്തി ഇലക്ട്രോണിക് ആയി ഒരു അഭ്യർത്ഥന നടത്തിയിട്ടുണ്ടെങ്കിൽ, വ്യക്തി മറിച്ച് അഭ്യർത്ഥിക്കുന്നില്ലെങ്കിൽ ഇത് സാധാരണയായി ഇലക്ട്രോണിക് രൂപത്തിലായിരിക്കും.
വ്യക്തിക്ക് അധിക പകർപ്പുകൾ ആവശ്യമാണെങ്കിൽ, YPrime ന്യായമായ ഫീസ് ഈടാക്കിയേക്കാം, ഇത് അധികപകർപ്പുകൾ നൽകുന്നതിനുള്ള അഡ്മിനിസ്ട്രേറ്റീവ് ചെലവുകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും.
ഒരു സബ്ജക്റ്റ് ആക്സസ് അഭ്യർത്ഥന നടത്താൻ, marketing@yprime.com -ലേക്ക് വ്യക്തി ഒരു ഇമെയിൽ സന്ദേശം അയക്കേണ്ടതാണ്. മിക്കവാറും എല്ലാ സാഹചര്യങ്ങളിലും, അഭ്യർത്ഥന പ്രോസസ്സ് ചെയ്യുന്നതിന് മുമ്പ് ഐഡന്റിഫിക്കേഷൻ തെളിവ് ആവശ്യപ്പെടാൻ YPrime-ന് നിയമപരമായ ബാധ്യതയുണ്ട്. കൂടാതെ, ചില സന്ദർഭങ്ങളിൽ, ബാധകമെങ്കിൽ YPrime ആണ് ഡാറ്റാപ്രോസസർ (അല്ലെങ്കിൽ ഉപ-പ്രോസസർ) എങ്കിൽ YPrime -ന് ഡാറ്റ കൺട്രോളറുമായി ബന്ധപ്പെടേണ്ടി വന്നേക്കാം.
സാധാരണയായി ഒരു അഭ്യർത്ഥന ലഭിച്ച തീയതി മുതൽ ഒരു മാസത്തിനുള്ളിൽ YPrime പ്രതികരിക്കും. വ്യക്തിയുടെ വലിയ അളവിലുള്ള ഡാറ്റ പ്രോസസ്സ് ചെയ്യുന്നത് പോലെയുള്ള ചില സാഹചര്യങ്ങളിൽ, അഭ്യർത്ഥന ലഭിച്ച തീയതി മുതൽ മൂന്ന് മാസത്തിനുള്ളിൽ ആയിരിക്കാം YPrime പ്രതികരിക്കുക. അങ്ങനെയാണെങ്കിൽ യഥാർത്ഥ അഭ്യർത്ഥന ലഭിച്ച് ഒരു മാസത്തിനുള്ളിൽ YPrime അക്കാര്യം അവനെ/അവളെ എഴുതി അറിയിക്കണം.
ഒരു സബ്ജക്റ്റ് ആക്സസ് അഭ്യർത്ഥന തികച്ചും അടിസ്ഥാനരഹിതമോ അതിരുകടന്നതോ ആണെങ്കിൽ, YPrime-ന് അത് പാലിക്കാൻ ബാധ്യതയില്ല. അതുപോലെ YPrime അഭ്യർത്ഥനയോട് പ്രതികരിക്കാൻ സമ്മതിക്കാം, എന്നാൽ ഒരു ഫീസ് ഈടാക്കും, അത് അഭ്യർത്ഥനയോട് പ്രതികരിക്കുന്നതിനുള്ള അഡ്മിനിസ്ട്രേറ്റീവ് ചെലവിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഒരു സബ്‌ജക്‌റ്റ് ആക്‌സസ്സ് അഭ്യർത്ഥന പ്രകടമായി അടിസ്ഥാനരഹിതമോ അമിതമോ ആയി പരിഗണിക്കപ്പെടാൻ സാധ്യതയുള്ളതിന്റെ ഒരു ഉദാഹരണം, YPrime ഇതിനകം പ്രതികരിച്ച ഒരു അഭ്യർത്ഥന ആവർത്തിക്കുന്നതാണ്. ഒരു വ്യക്തി അടിസ്ഥാനരഹിതമോ അതിരുകടന്നതോ ആയ ഒരു അഭ്യർത്ഥന സമർപ്പിക്കുകയാണെങ്കിൽ, YPrime അവനെ/അവളെഅറിയിക്കും, ഇത് അങ്ങനെയാണെന്നും അതിന് പ്രതികരിക്കുമോ ഇല്ലയോ എന്നും.
മറ്റ് അവകാശങ്ങൾ
വ്യക്തികൾക്ക് അവരുടെ വ്യക്തിഗത ഡാറ്റയുമായി ബന്ധപ്പെട്ട് മറ്റ് നിരവധി അവകാശങ്ങളുണ്ട്. വ്യക്തികൾക്ക് YPrime -നോട് ആവശ്യപ്പെടാം:
- അവരുടെ സ്വകാര്യ ഡാറ്റയുടെ ശേഖരണത്തെയും ഉപയോഗത്തെയും കുറിച്ച് അവരെ അറിയിക്കുക;
- കൃത്യമല്ലാത്ത വ്യക്തിഗത ഡാറ്റ ശരിയാക്കുക;
- പ്രോസസ്സിംഗ് നിർത്തുക അല്ലെങ്കിൽ പ്രോസസ്സിംഗ് ആവശ്യങ്ങൾക്ക് ആവശ്യമില്ലാത്ത വ്യക്തിഗത ഡാറ്റ മായ്‌ക്കുക;
- അവരുടെ സ്വകാര്യ ഡാറ്റ സംഭരിക്കുന്നത് തുടരുക, പക്ഷേ അത് ഉപയോഗിക്കരുത്;
- നേരിട്ടുള്ള വിപണനം പോലുള്ള ചില സാഹചര്യങ്ങളിൽ അവരുടെ വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിനെ എതിർക്കാനുള്ള ഒരു വ്യക്തിയുടെ അവകാശത്തെ മാനിക്കുക;
- അവർക്ക് അവരുടെ സ്വകാര്യ ഡാറ്റ ഒരു പോർട്ടബിൾ രൂപത്തിൽ നൽകുക, അതുവഴി അത് മറ്റൊരു ഐടി പരിതസ്ഥിതിയിലേക്ക് എളുപ്പത്തിൽ കൈമാറാനാകും.
”കോമ-സെപ്പറേറ്റഡ്-വാല്യൂസ്” (csv) ഫയലിന്റെ രൂപത്തിൽ ഡാറ്റ നൽകിക്കൊണ്ട് ഞങ്ങൾ സാധാരണയായി ഈഅഭ്യർത്ഥന നിറവേറ്റും;
- ഒരു വ്യക്തിയുടെ വ്യക്തിഗത ഡാറ്റയെ അടിസ്ഥാനമാക്കി സ്വയമേവ തീരുമാനമെടുക്കുന്നതിനുള്ള അവകാശങ്ങളെ മാനിക്കുക;
- വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിനുള്ള YPrime-ന്റെ നിയമാനുസൃതമായ കാരണങ്ങളെ വ്യക്തിയുടെ താൽപ്പര്യങ്ങൾ അസാധുവാക്കുകയാണെങ്കിൽ, വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യുന്നത് നിർത്തുക അല്ലെങ്കിൽ മായ്‌ക്കുക
- പ്രോസസ്സിംഗ് നിയമവിരുദ്ധമാണെങ്കിൽ, പ്രോസസ്സിംഗ് നിർത്തുക അല്ലെങ്കിൽ വ്യക്തിഗത ഡാറ്റ മായ്‌ക്കുക; ഒപ്പം
- ഡാറ്റ കൃത്യമല്ലെങ്കിലോ വ്യക്തിയുടെ താൽപ്പര്യങ്ങൾ വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിനുള്ള YPrime-ന്റെനിയമാനുസൃതമായ കാരണങ്ങളെ അസാധുവാക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ തർക്കം ഉണ്ടെങ്കിലോ ഒരുകാലയളവിലേക്ക് വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യുന്നത് നിർത്തുക.
ഈ നടപടികളിൽ ഏതെങ്കിലും എടുക്കാൻ YPrime-നോട് ആവശ്യപ്പെടുന്നതിന്, വ്യക്തി marketing@yprime.com എന്നതിലേക്ക് ഒരു ഇമെയിൽ സന്ദേശം അയയ്‌ക്കണം.
EU വ്യക്തികൾ (EU ഡാറ്റാ സബ്‌ജക്‌റ്റുകൾ) അവരുടെ ഹോം ഡാറ്റ പ്രൊട്ടക്ഷൻ അതോറിറ്റിയോട് പരാതിപ്പെട്ടേക്കാം, മറ്റ് റീഡ്രസ്സ് മെക്കാനിസങ്ങൾ വഴി പരിഹരിക്കപ്പെടാത്ത ചില അവശേഷിക്കുന്ന ക്ലെയിമുകൾക്ക് ബൈൻഡിംഗ് ആർബിട്രേഷൻ അഭ്യർത്ഥിക്കാം.
ഞങ്ങളുമായി നേരിട്ട് പരിഹരിക്കാൻ കഴിയാത്ത ഒരു അഭിപ്രായമോ ആശങ്കയോ നിങ്ങൾക്കുണ്ടെങ്കിൽ, നിങ്ങൾക്ക് ഉചിതമായ പ്രാദേശിക ഡാറ്റാ സംരക്ഷണ അതോറിറ്റിയെയും ബന്ധപ്പെടാം.
ഡാറ്റാ സുരക്ഷ
YPrime വ്യക്തിഗത ഡാറ്റയുടെ സുരക്ഷയെ ഗൗരവമായി കാണുന്നു. വ്യക്തിഗത ഡാറ്റ നഷ്‌ടപ്പെടൽ, ആകസ്‌മികമായ നാശം, ദുരുപയോഗം അല്ലെങ്കിൽ വെളിപ്പെടുത്തൽ എന്നിവയ്‌ക്കെതിരെ സംരക്ഷണം നല്‍കുന്നതിനും ജീവനക്കാർ അവരുടെ ചുമതലകൾ ശരിയായി നിർവഹിക്കുന്നതിനല്ലാതെ ഡാറ്റ ആക്‌സസ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും YPrime-ന് ആന്തരികനയങ്ങളും നിയന്ത്രണങ്ങളും ഉണ്ട്.
YPrime അതിന്റെ പേരിൽ വ്യക്തിഗത ഡാറ്റ പ്രോസസ്സ് ചെയ്യുന്നതിന് മൂന്നാം കക്ഷികളെ ഉൾപ്പെടുത്തുമ്പോൾ, അത്തരം കക്ഷികൾ രേഖാമൂലമുള്ള നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അങ്ങനെ ചെയ്യുന്നത്, രഹസ്യസ്വഭാവത്തിന്റെ കടമയും ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഉചിതമായ സാങ്കേതികവും സംഘടനാപരവുമായ മുൻകരുതലുകൾ എടുക്കാന്‍ അവർ ബാധ്യസ്ഥരാണ്.
വ്യക്തിഗത ഡാറ്റ മൂന്നാം കക്ഷികളുമായി പങ്കിടാന്‍ സാധ്യതയുള്ള സന്ദർഭങ്ങളിൽ അതിന് ഉത്തരവാദിത്തമുണ്ടാകുമെന്ന് YPrime തിരിച്ചറിയുന്നു. മൂന്നാം കക്ഷി മതിയായതും തത്തുല്യവുമായ പരിരക്ഷ നൽകുന്ന തത്വങ്ങളോ സമാന നിയമങ്ങളോ പാലിക്കുന്നുണ്ടെന്ന് ആദ്യം ഉറപ്പാക്കാതെ YPrime ഒരു വ്യക്തിഗത ഡാറ്റയും മൂന്നാം കക്ഷിക്ക് കൈമാറില്ല. ഒരു ക്ലയന്റ് അല്ലെങ്കിൽ മറ്റൊരു ഡാറ്റ കൺട്രോളർ നിയമപരമായി നിർദ്ദേശിച്ചില്ലെങ്കിൽ YPrime, ബന്ധമില്ലാത്ത മൂന്നാം കക്ഷികൾക്ക് വ്യക്തിഗതഡാറ്റ കൈമാറില്ല. ഉദാഹരണത്തിന്, നിയമം അല്ലെങ്കിൽ കോടതി ഉത്തരവുകൾ പ്രകാരം നിയമപരമായി ആവശ്യപ്പെടുമ്പോൾ, അല്ലെങ്കിൽ ജീവിതം, ആരോഗ്യം അല്ലെങ്കിൽ സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ ഒരു വ്യക്തിയുടെ സുപ്രധാന താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമായി വരുമ്പോൾ ഒരു ക്ലയന്റിന്റെ സ്വകാര്യ ഡാറ്റ പങ്കിടുന്നത് ഈ സാഹചര്യങ്ങളിൽ ഉൾപ്പെടുന്നു. ബന്ധമില്ലാത്ത ഒരു മൂന്നാം കക്ഷിക്ക് വ്യക്തിഗത ഡാറ്റ കൈമാറാൻ YPrime നോട് അഭ്യർത്ഥിക്കുന്ന സാഹചര്യത്തിൽ, അത്തരം കക്ഷി മതിയായതും തുല്യവുമായ പരിരക്ഷ നൽകുന്നുണ്ടെന്ന് YPrime ഉറപ്പാക്കും. YPrime-ൽനിന്ന് വ്യക്തിഗത ഡാറ്റ സ്വീകരിച്ച ബന്ധമില്ലാത്ത ഒരു മൂന്നാം കക്ഷി ഈ അറിയിപ്പിന് വിരുദ്ധമായ രീതിയിൽ വ്യക്തിഗത ഡാറ്റ ഉപയോഗിക്കുകയോ വെളിപ്പെടുത്തുകയോ ചെയ്യുന്നുണ്ടെന്ന് YPrime മനസ്സിലാക്കിയാൽ, ഉപയോഗമോ വെളിപ്പെടുത്തലോ തടയാനോ നിർത്താനോ YPrime ന്യായമായ നടപടികൾ കൈക്കൊള്ളും.
ഇംപാക്റ്റ് അസസ്‌മെന്റുകൾ
YPrime നടത്തുന്ന ചില പ്രോസസ്സിംഗ് സ്വകാര്യതയ്ക്ക് അപകടമുണ്ടാക്കിയേക്കാം. പ്രോസസ്സിംഗ് വ്യക്തിയുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കും ഉയർന്ന അപകടസാധ്യത ഉണ്ടാക്കുന്നിടത്ത്, പ്രോസസ്സിംഗിന്റെ ആവശ്യകതയും ആനുപാതികതയും നിർണ്ണയിക്കാൻ YPrime ഒരു ഡാറ്റാ പ്രൊട്ടക്ഷൻ ഇംപാക്ട് വിലയിരുത്തൽ നടത്തും. പ്രവർത്തനം നടപ്പിലാക്കുന്നതിന്റെ ഉദ്ദേശ്യങ്ങൾ, വ്യക്തികൾക്കുള്ള അപകടസാധ്യതകൾ, ആ അപകടസാധ്യതകൾ ലഘൂകരിക്കാൻ സ്വീകരിക്കാവുന്ന നടപടികൾ എന്നിവ പരിഗണിക്കുന്നത് ഇതിൽ ഉൾപ്പെടും.
ഡാറ്റാ ചോർച്ചകൾ
വ്യക്തികളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കും അപകടമുണ്ടാക്കുന്ന വ്യക്തിഗത ഡാറ്റയുടെ ചോർച്ച നടന്നിട്ടുണ്ടെന്ന് YPrime കണ്ടെത്തുകയാണെങ്കിൽ, അത് കണ്ടെത്തി 72 മണിക്കൂറിനുള്ളിൽ വിവരാവകാശ കമ്മീഷണറെ അറിയിക്കും. എല്ലാ ഡാറ്റാ ചോർച്ചകളും അവയുടെ പ്രഭാവം പരിഗണിക്കാതെ YPrime രേഖപ്പെടുത്തും.
ചോര്‍ച്ച വ്യക്തികളുടെ അവകാശങ്ങൾക്കും സ്വാതന്ത്ര്യങ്ങൾക്കും ഉയർന്ന അപകടസാധ്യത ഉണ്ടാക്കാൻ സാധ്യതയുണ്ടെങ്കിൽ, ചോര്‍ച്ച നടന്നിട്ടുണ്ടെന്ന് ബാധിക്കപ്പെട്ട വ്യക്തികളെ അറിയിക്കുകയും അതിന്റെ അനന്തരഫലങ്ങളെക്കുറിച്ചും സ്വീകരിച്ച പരിഹാര നടപടികളെക്കുറിച്ചും വിവരങ്ങൾ നല്‍കുന്നതാണ്.
അന്താരാഷ്ട്ര ഡാറ്റാ കൈമാറ്റങ്ങൾ
YPrime നിയന്ത്രിച്ചതോ അല്ലെങ്കിൽ പ്രോസസ്സ് ചെയ്തതോ ആയ വ്യക്തിഗത ഡാറ്റ, EEA-ക്ക് പുറത്തുള്ള രാജ്യങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടാം.
ബാധകമായ ഇടങ്ങളിൽ സ്റ്റാൻഡേർഡ് കരാർ വ്യവസ്ഥകൾ ഉപയോഗിച്ചും വ്യക്തിഗത ഡാറ്റയുടെ അനുചിതമായ ഉപയോഗമോ വെളിപ്പെടുത്തലോ സംബന്ധിച്ച പരാതികളും തർക്കങ്ങളും സമഗ്രമായി പരിശോധിച്ച് പരിഹരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതിലൂടെയും ഈ അറിയിപ്പ് പാലിക്കുന്നുണ്ടെന്ന് YPrime ഉറപ്പാക്കുന്നു.
YPrime ജീവനക്കാരുടെ ഉത്തരവാദിത്തങ്ങൾ
YPrime ജീവനക്കാർക്ക് അവരുടെ തൊഴിൽ വേളയിൽ മറ്റ് വ്യക്തികളുടെയും ഞങ്ങളുടെ ഉപഭോക്താക്കളുടെയും ക്ലയന്റുകളുടെയും സ്വകാര്യ ഡാറ്റയിലേക്ക് ആക്‌സസ് ഉണ്ടായിരിക്കാം. ഈ സാഹചര്യത്തിൽ, സ്റ്റാഫിനോടും ഉപഭോക്താക്കളോടും ക്ലയന്റുകളോടും ഉള്ള ഡാറ്റ പരിരക്ഷണ ബാധ്യതകൾ നിറവേറ്റാൻ സഹായിക്കുന്നതിന് YPrime വ്യക്തികളെ ആശ്രയിക്കുന്നു.
വ്യക്തിഗത ഡാറ്റയിലേക്ക് ആക്‌സസ് ഉള്ള ജീവനക്കാർ ഇനിപ്പറയുന്നവ ചെയ്യേണ്ടതുണ്ട്:
- അവർക്ക് ആക്‌സസ് ചെയ്യാൻ അധികാരമുള്ളതും അംഗീകൃത ആവശ്യങ്ങൾക്ക് മാത്രമുള്ളതുമായ ഡാറ്റ മാത്രംആക്‌സസ് ചെയ്യാൻ;
- YPrime-ന് അകത്തോ പുറത്തോ ഉചിതമായ അംഗീകാരമുള്ള വ്യക്തികളല്ലാത്തവർക്ക് ഡാറ്റ വെളിപ്പെടുത്തരുത്;
- ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കുന്നതിന്, ഉദാഹരണത്തിന് പരിസരങ്ങളിലേക്കുള്ള ആക്‌സസ് നിയന്ത്രിക്കുക, പാസ്‌വേഡ് പരിരക്ഷ ഉൾപ്പെടെയുള്ള കമ്പ്യൂട്ടർ ആക്‌സസ് നിയന്ത്രിക്കുക, ഫയലുകൾ സുരക്ഷിതമായി സൂക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കൽ സംബന്ധിച്ച നിയമങ്ങൾ പാലിക്കുക;
- ഡാറ്റയും ഉപകരണവും സുരക്ഷിതമാക്കാൻ എൻക്രിപ്ഷൻ അല്ലെങ്കിൽ പാസ്‌വേഡ് പരിരക്ഷണം പോലുള്ള സുരക്ഷാ നടപടികൾ ഉപയോഗിക്കാതെ YPrime-ന്റെ പരിസരത്തിന് പുറത്ത് വ്യക്തിഗത ഡാറ്റയോ അല്ലെങ്കിൽ വ്യക്തിഗത ഡാറ്റ ആക്‌സസ് ചെയ്യാൻ ഉപയോഗിക്കാവുന്നതോ ഉൾക്കൊള്ളുന്നതോ ആയ ഉപകരണങ്ങളോ നീക്കം ചെയ്യരുത്;
- പ്രാദേശിക ഡ്രൈവുകളിലോ ജോലി ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സ്വകാര്യ ഉപകരണങ്ങളിലോ വ്യക്തിഗത ഡാറ്റ സംഭരിക്കരുത്; ഒപ്പം
- അവർ അറിയുന്ന ഡാറ്റാ ചോർച്ചകൾ ഉടൻ തന്നെ privacy@yprime.com എന്നതിലേക്ക് റിപ്പോർട്ട് ചെയ്യുക.
ഈ ആവശ്യകതകൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നത് ഒരു അച്ചടക്ക കുറ്റമായി മാറിയേക്കാം, അത് YPrime-ന്റെ അച്ചടക്ക നയങ്ങൾക്കും നടപടിക്രമങ്ങൾക്കും കീഴിൽ കൈകാര്യം ചെയ്യപ്പെടും.
ഇൻഡക്ഷൻ പ്രക്രിയയുടെ ഭാഗമായി എല്ലാ ജീവനക്കാർക്കും അവരുടെ ഡാറ്റ സംരക്ഷണ ഉത്തരവാദിത്തങ്ങളെക്കുറിച്ച് YPrime പരിശീലനം നൽകും, പിന്നീട് കൃത്യമായ ഇടവേളകളിൽ അത് തുടരുകയും ചെയ്യും.
പേഴ്‌സണൽ ഡാറ്റയിലേക്ക് പതിവായി ആക്‌സസ് ആവശ്യമുള്ള റോളുകൾ അല്ലെങ്കിൽ ഈ അറിയിപ്പ് നടപ്പിലാക്കുന്നതിന് അല്ലെങ്കിൽ ഈ അറിയിപ്പിന് കീഴിലുള്ള സബ്‌ജക്റ്റ് ആക്‌സസ് അഭ്യർത്ഥനകളോട് പ്രതികരിക്കുന്നതിന് ഉത്തരവാദിത്തമുള്ള ജീവനക്കാർക്ക് അവരുടെ ചുമതലകളും അവ എങ്ങനെ അനുസരിക്കാമെന്നും മനസ്സിലാക്കാൻ സഹായിക്കുന്നതിന് അധികപരിശീലനം ലഭിക്കും.
ഇന്റർനെറ്റ് സ്വകാര്യത
YPrime, അല്ലെങ്കിൽ YPrime-ന്റെ നിർദ്ദേശപ്രകാരം മൂന്നാം കക്ഷികൾ, തങ്ങളുടെ വെബ്‌സൈറ്റിലൂടെയും അവരുടെ വെബ്‌സൈറ്റിലെ ഘടകങ്ങളുമായുള്ള സന്ദർശകരുടെ ഇടപെടലുകളിലൂടെയും വ്യക്തിഗത ഡാറ്റ ശേഖരിച്ചേക്കാം, അവയും ഈ അറിയിപ്പിന് വിധേയമാണ്. ഒരു വ്യക്തി അവന്റെ അല്ലെങ്കിൽ അവളുടെ പേര് കൂടാതെ/അല്ലെങ്കിൽ വിലാസം സമർപ്പിക്കുമ്പോൾ അത്തരം വ്യക്തിഗത ഡാറ്റ ശേഖരിക്കാവുന്നതാണ്. IP വിലാസങ്ങൾ, കുക്കി ഐഡന്റിഫയറുകൾ, പിക്‌സലുകൾ, എൻഡ് യൂസർ വെബ്‌സൈറ്റ് പ്രവർത്തനം എന്നിവ പോലുള്ള വിവിധ ഓട്ടോമേറ്റഡ് ഡിജിറ്റൽ മാർഗങ്ങളിലൂടെ ഒരു വ്യക്തി സജീവമായി വിവരങ്ങൾ സമർപ്പിക്കാതെ തന്നെ YPrime-ന്റെ നിർദ്ദേശപ്രകാരം YPrime അല്ലെങ്കിൽ മൂന്നാം കക്ഷികൾക്ക് YPrime വെബ്‌സൈറ്റിലേക്കുള്ള സന്ദർശനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനാകും. ഇത്തരം ഓട്ടോമേറ്റഡ് ഡിജിറ്റൽ മാർഗങ്ങളിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ പ്രത്യേക വ്യക്തികളെ നേരിട്ട് തിരിച്ചറിയുന്നില്ലെങ്കിലും, ഇന്റർനെറ്റ് വെബ് ബ്രൗസറുകൾ ഒരു ഉപയോക്താവിന്റെ കമ്പ്യൂട്ടർ പ്രവർത്തിക്കുന്ന സോഫ്‌റ്റ്‌വെയർ, IP വിലാസം, ബ്രൗസർ പതിപ്പ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ യാന്ത്രികമായി YPrime വെബ്‌സൈറ്റിലേക്ക് കൈമാറുന്നു. തിരിച്ചറിയാൻ കഴിയുന്ന അധിക വിവരങ്ങളില്ലാതെ ഈ സാങ്കേതികവിദ്യകൾ ശേഖരിക്കുന്ന വിവരങ്ങൾ വ്യക്തികളെ തിരിച്ചറിയാൻ ഉപയോഗിക്കാനാവില്ല.
കുക്കികൾ
YPrime കുക്കികൾ ഉപയോഗിക്കുന്നു, അവ ഞങ്ങളുടെ പ്ലാറ്റ്‌ഫോം നൽകുന്നതും നിങ്ങളുടെ ഉപകരണത്തിൽ സംഭരിച്ചിരിക്കുന്നതുമായ ചെറിയ ഡാറ്റ ഫയലുകളാണ്. ഉപയോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും ടാർഗെറ്റു ചെയ്‌ത പരസ്യ ആവശ്യങ്ങൾക്കുമായി വെബ്‌സൈറ്റ് പ്രവർത്തിപ്പിക്കുന്നതിനും വ്യക്തിഗതമാക്കുന്നതിനും ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി ഞങ്ങളോ മൂന്നാം കക്ഷികളോ നൽകുന്ന കുക്കികൾ ഞങ്ങളുടെ സൈറ്റ് ഉപയോഗിക്കുന്നു. നിങ്ങളുടെ ബ്രൗസിംഗ് സെഷന്റെ അവസാനം കുക്കികൾ കാലഹരണപ്പെട്ടേക്കാം, അല്ലെങ്കിൽ അടുത്ത തവണ നിങ്ങൾ വെബ്‌സൈറ്റ് സന്ദർശിക്കുമ്പോൾ അതിനു തയ്യാറായി നിങ്ങളുടെ കമ്പ്യൂട്ടറിൽ സംഭരിക്കപ്പെട്ടേക്കാം. നിങ്ങളുടെ ബ്രൗസറിലെ ക്രമീകരണങ്ങളിൽ മാറ്റം വരുത്തിക്കൊണ്ട് നിങ്ങൾക്ക് കുക്കികളുടെ ക്രമീകരണം തടയാൻ കഴിയും (ഇത് എങ്ങനെ ചെയ്യണമെന്ന് അറിയാൻ നിങ്ങളുടെ ബ്രൗസറിലെ ”ഹെൽപ്” വിഭാഗം കാണുക). കുക്കികൾ പ്രവർത്തനരഹിതമാക്കുന്നത് ഞങ്ങളുടെ വെബ്‌സൈറ്റ് നിങ്ങൾക്ക് എങ്ങനെ അനുഭവവേദ്യമാകുന്നു എന്നതിനെ ബാധിക്കും.
YPrime ആപ്ലിക്കേഷൻ അനുമതികൾ
YPrime ആപ്ലിക്കേഷന്റെ ചില സവിശേഷതകൾ ആക്സസ് ചെയ്യുന്നതിന് നിരവധി അനുമതികൾ ആവശ്യമാണ്.
ആൻഡ്രോയിഡ് 11-ലും അതിനു താഴെയുള്ള പതിപ്പുകളിലും, ഉപയോക്താവിന്റെ ലൊക്കേഷനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ ബ്ലൂടൂത്ത് സ്കാൻ ഉപയോഗിച്ചേക്കാൻ സാധ്യതയുണ്ട്. ഞങ്ങളുടെ ആപ്ലിക്കേഷൻ ഉപയോക്തൃ ലൊക്കേഷൻ ആക്സസ് ചെയ്യുകയോ കാണുകയോ ചെയ്യുന്നില്ല, എന്നിരുന്നാലും ആൻഡ്രോയിഡിനുള്ള ബ്ലൂടൂത്തിന് പിന്തുണ നൽകുമ്പോൾ ഇത് പ്രഖ്യാപിക്കേണ്ടതുണ്ട്. നിർദ്ദിഷ്ട ക്രമീകരണങ്ങളുടെ ഒരു ലിസ്റ്റിനായി marketing@yprime.com -ലേക്ക് ഇമെയിൽ ചെയ്യുക.
പതിപ്പ് 10, അവസാനം അപ്ഡേറ്റ് ചെയ്തത് 18 ജൂലൈ 2024